ആനവേട്ട: മത്തായിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍

Friday 30 September 2016 10:26 pm IST

കോതമംഗലം: തുണ്ടം ആനവേട്ടക്കേസിലെ പ്രതി നാടുകാണി നിരപ്പേല്‍ മത്തായി(46)യെ വനം വകുപ്പ് ചോദ്യം ചെയ്യുന്നു. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി അറിയുന്നു. മറ്റൊരു പ്രതി ഉടന്‍ അറസ്റ്റിലാകും. ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുണ്ടം ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ വാരിയം വനവാസി കുടിയ്ക്ക് സമീപം മാപ്പിളപ്പാറയില്‍ ശ്രീനിവാസന്‍, തിരുവനന്തപുരം നെയ്യാറ്റിന്‍കര പള്ളിച്ചാല്‍ അനൂപ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈകേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെകൂടി പിടികൂടാനുണ്ട്. ഇതുവരെ 62 പ്രതികളാണ് പിടിയിലായത്. പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന മത്തായി കൂവപ്പാറ അയ്ക്കരമറ്റം വാസുവിന്റെ സംഘത്തിന്റെകൂടെ രണ്ട് തവണ കാട്ടില്‍ പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കോതമംഗലം ബസ് സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലായത്. പ്രതിയെ കോടിയില്‍ ഹാജരാക്കി. കുറുപ്പംപടി കോടതില്‍ കീഴടങ്ങിയ അനി സുഗുണനെ തുണ്ടംറേഞ്ച് മരപ്പാലം ഫോറസ്റ്റ് സ്റ്റേഷന്‍ അധികാരികള്‍ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.