കുറ്റിയാടി: പാക്കിസ്ഥാന് ഭീകരതക്കെതിരെ നെഞ്ചുവിരിച്ച് പോരാടിയ ഇന്ത്യന്‍ സൈനികരുടെ സര്‍ജിക്കല്‍സ് സ്ട്രൈക്കിന് ദേവര്‍കോവില്‍ കെവികെഎംയുപി സ്കൂള്‍ സ്പെഷ്യല്‍ അസംബ്ലിയൊരുക്കി ബിഗ്സല്യൂട്ട് നല്കി. പ്രധാനാധ്യാപകന് പി.കെ. നവാസ്, സി.പി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ പുലര്‍ച്ചവരെ നീണ്ട സര്‍ജിക്കല്‍ സ്ട്രൈക്ക് മിന്നലാക്രമണത്തിന്റെ ശബ്ദരേഖ വിദ്യാര്‍ത്ഥി ഫാത്തിമ ഷെറിന് അവതരിപ്പിച്ചു. സ്കൂള്‍ ലീഡര്‍ മുഹമ്മദ് എന്‍.കെ., പി.വി. നൗഷാദ്, എം.പി.മോഹന്‍ദാസ്, ഒ.രവീന്ദ്രന്, പി.പി. രാജേന്ദ്രന്, കെ.കെ ഹാരിസ്, എം. കെ.അന്‍വര്‍, പി.കെ. സണ്ണി എന്നിവര്‍ നേതൃത്വം നല്കി.
പേരാമ്പ്ര: ഉറി ആക്രമണത്തിന് തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ട് പാമ്പിരിക്കുന്ന് എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ റാലി നടത്തി. റാലിയ്ക്ക് പിടിഎ പ്രസിഡന്റ് സുരേഷ് വയലോരം, കെ.പി. ലിജീഷ് എന്നിവര്‍ നേതൃത്വംനല്കി.
തലക്കുളത്തൂര്‍: പാക്കിസ്ഥാന് ഭീകരരെ കീഴ്പെടുത്തിയ ഇന്ത്യന്‍ പട്ടാളത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ബിജെപി തലക്കുളത്തൂരില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം. ദാസന്, കര്‍ഷകമോര്‍ച്ച ജില്ലാസെക്രട്ടറി വി. ഹരിഹരന്, മണ്ഡലം ട്രഷറര്‍ എന്‍. സുനില്‍മാസ്റ്റര്‍, പഞ്ചായത്ത് ജനറല്‍സെക്രട്ടറി ശ്രീരാമന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: