ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദപോസ്റ്റ് ഇട്ട യുവതിക്കെതിരെ ചെന്നൈ പോലീസ് കേസ് എടുത്തു. രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി ഫേസബുക്കില്‍ പോസ്റ്റ് ഇട്ട തമിഴാച്ചി എന്ന യുവതിക്കെതിരെ എഐടിഎംകെ ഐടി വിഭാഗത്തിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തതെന്ന് ന്യൂസ് മിനിറ്റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറി തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: