കരുനാഗപ്പള്ളി: കുലശേഖരപുരത്തും ക്ലാപ്പനയിലുമായി നാല് പേര്‍ക്ക് തെരുവ്നായുടെ കടിയേറ്റു. മാരകമായി മുറിവേറ്റവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
കുലശേഖരപുരം കടത്തൂര്‍ സ്റ്റേഡിയത്തില്‍ ചെങ്കിലാത്ത് സൈനുദ്ദീന്‍(62), കട്ടച്ചിറയില്‍ സഫിയത്ത്, നീലികുളം പന്ത്രണ്ടാം വാര്‍ഡില്‍ വലിയതറ പടീറ്റതില്‍ സുകുമാരി ( 52), ക്ലാപ്പന തോപ്പില്‍ വീട്ടില്‍ സലിം(47) എന്നിവരാണ് തെരുവ് നായുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ സുകുമാരിയുടെ തുട ഭാഗത്തെ മാംസം കടിച്ചെടുത്തു.
മാരകമായി മുറിവേറ്റതിനാല്‍ പത്തോളം തുന്നല്‍ ഇട്ടതായും പറയപ്പെടുന്നു. സുകുമാരി കശുവണ്ടി ഫാക്ടറിലേക്ക് പോയപ്പോഴായിരുന്നു നായുടെ കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: