കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് രക്തം ദാനം ചെയ്ത് നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. നാരായണ നായ്ക് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും രക്തം ദാനം ചെയ്തു. ‘രക്തം ദാനം ചെയ്യൂ… അത് ജീവന്റെ ആധാരം’’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി മനോജ്, ബിജു കണ്ടക്കൈ, എം.ഷാജര്‍, ജില്ലാ എഡ്യുക്കേഷന്‍ & മീഡിയ ഓഫീസര്‍ കെ.എന്‍ അജയ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ & മീഡിയ ഓഫീസര്‍ ജോസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. വി.കെ.സനോജ് സ്വാഗതവും ജില്ലാ ആശുപത്രി രക്തബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷഹീദ.കെ.ബി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: