കണ്ണൂര്‍: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയുടെ രണ്ടാം വാര്‍ഷിക ആഘോഷം നടത്തി. ഒരാഴ്ച നീണ്ട് നില്‍ക്കുന്നതായിരുന്നു ആഘോഷ പരിപാടികള്‍. പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം, വൈദഗ്ധ്യ ബോധവല്‍ക്കരണ സെമിനാര്‍, രക്തദാന ക്യാമ്പ്, വിദ്യാര്‍ത്ഥികളുടെ നൈപുണ്യ പരിശീലനം സംബന്ധിച്ച ചര്‍ച്ച, നിയമബോധവല്‍ക്കരണ സെമിനാര്‍, തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രാമീണ യുവജനങ്ങള്‍ക്ക് മികവാര്‍ന്ന സൗജന്യ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്കുന്ന പദ്ധതിയാണ് ഡിഡിയുജികെവൈ ജില്ലയില്‍ വിവിധ പരിശീലനം വഴി ഇതുവരെ 584 യുവതിയുവാക്കള്‍ക്ക് വിവിധ ജോലികള്‍ നേടാന്‍ കഴിഞ്ഞു.
തലശ്ശേരിയില്‍ പരിശീലനാര്‍ത്ഥികള്‍ക്ക് നടന്ന വ്യക്തിത്വവികസന-വൈദഗ്ധ്യ ബോധവല്‍ക്കരണ സെമിനാറില്‍ ഇ.വി.ഉമേഷ് ക്ലാസെടുത്തു. തലശ്ശേരി സ്റ്റേഡിയം കോര്‍ണറില്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെ രക്തദാനക്യാമ്പും സംഘടിപ്പിച്ചു.
വാരാഘോഷത്തിന്റെസമാപനത്തില് ഇരിട്ടി ഡിഡിയുജികെവൈ പരിശീലനകേന്ദ്രമായ സാക്ക് കമ്പ്യൂട്ടര്‍ അക്കാദമി ഹാളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കുടുംബശ്രീ സിഡിഎസ് ഭാരവാഹികള്‍ക്കുളള നിയമ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. അബ്ദുള്ള കെ.ടി യുടെ അദ്ധ്യക്ഷതയില്‍ കുടുംബശ്രീ ജില്ലാമിഷന് അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ രാജേഷ്. എന്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു സംസാരിച്ചു. അഡ്വ. പ്രദീപ് ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: