കാടിറങ്ങി കാട്ടാനകള്‍ :ഇഴഞ്ഞിഴഞ്ഞ് ആനത്താര പുനഃസ്ഥാപന പദ്ധതികള്‍

Sunday 9 April 2017 2:20 pm IST

കാട്ടാനകളുടെ സംരക്ഷണത്തിനും മനുഷ്യമൃഗ സംഘര്‍ഷം പരമാവധി ഒഴിവാക്കുന്നതിനുമായി വിഭാവനം ചെയ്ത ആനത്താര പുനഃസ്ഥാപന പദ്ധതികള്‍ഇഴയുന്നു വയനാട്ടില്‍ വനംവന്യജീവി വകുപ്പ് മുന്തിയ പരിഗണന നല്‍കിയതില്‍ തിരുനെല്ലി കുതിരക്കോട് പദ്ധതി മാത്രമാണ് ഇതിനകം ഭാഗികമായി പ്രാവര്‍ത്തികമായത്.തിരുള്കുന്നില്‍ ആദിവാസി മൂപ്പനെ കാട്ടാന കൊന്നതോടെ യാണ് പദ്ധതിക്ക് ജീവന്‍ വെച്ചത. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഫണ്ട് അനുവദിച്ച് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പേരിയ കൊട്ടിയൂര്‍ പദ്ധതി. പെരുവഴിയില്‍ കിടക്കുകയാണ് ഒരു വനമേഖലയില്‍നിന്നു മറ്റൊരു വനപ്രദേശത്തേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാരമാര്‍ഗങ്ങളില്‍ കഴിഞ്ഞ 50 , 60 വര്‍ഷങ്ങള്‍ക്കിടെ നിരവധി ജനവാസകേന്ദ്രങ്ങളാണ് രൂപംകൊണ്ടത്. ഈ ജനവാസകേന്ദ്രങ്ങളിലാണ് മനുഷ്യമൃഗ സംഘര്‍ഷം ഏറ്റവും കൂടുതലും. കാടിറങ്ങി കൃഷിയും മറ്റു സ്വത്തുക്കളും നശിപ്പിക്കുകയും ജീവനു ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ആനകളെ പ്രതികാരബുദ്ധിയോടെയാണ് പലരും നേരിടുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തതാണ് ആനത്താര പുനഃസ്ഥാപന പദ്ധതി. ബംഗളൂരുവിലെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സ്റ്റഡീസ്, പീച്ചിയിലെ വനം ഗവേഷണ കേന്ദ്രം, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ മനുഷ്യമൃഗ സംഘര്‍ഷത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ സ്ഥാപനങ്ങളാണ്. കട്ടാനകളുടെ സംരക്ഷണത്തിനു അവയുടെ പരമ്പരാഗത സഞ്ചാരപഥങ്ങളിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തതാണ് ആനത്താര പുനഃസ്ഥാപന പദ്ധതികള്‍. കൈവശഭൂമിക്ക് അര്‍ഹമായ വിലയും കുഴിക്കൂര്‍ ചമയങ്ങള്‍ക്ക് നഷ്ടപരിഹാരവും നല്‍കി ഒഴിപ്പിച്ചെടുക്കുന്ന ജനവാസകേന്ദ്രങ്ങള്‍ നൈസര്‍ഗിക വനമായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരുനെല്ലികുതിരക്കോട്് ആനത്താര പദ്ധതിയില്‍ തിരുളുകുന്ന്, വലിയ എമ്മടി, കോട്ടപ്പടി, പുലയന്‍കൊല്ലി എന്നീ നാല് ജനവാസകേന്ദ്രങ്ങള്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഒഴിപ്പിച്ചെടുത്ത് ഭൂമി വനംവന്യജീവി വകുപ്പിനു കൈമാറിയിട്ടുണ്ട്. നാല് ഗ്രാമങ്ങളിലുമായി 35 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. പാട്ടത്തിനെടുത്തതടക്കം നൂറ് ഏക്കറോളം ഭൂമിയായിരുന്നു ഈ കുടുംബങ്ങളുടെ കൈവശം. കര്‍ഷകര്‍ ഒഴിഞ്ഞുപോയ ഭൂമി സ്വാഭാവിക വനമായി മാറിക്കൊണ്ടിരിക്കയാണ്. ആറളം വന്യജീവി സങ്കേത പരിധിയിലാണ് 34 കുടുംബങ്ങള്‍. ഈ ആനത്താരയുടെ വീണ്ടെടുപ്പിനു 7.89 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രാലയം അംഗീകാരം നല്‍കിയത്. ആദ്യഘട്ടം നടത്തിപ്പിനു 2008ല്‍ 4.5 കോടി രൂപ അനുവദിച്ചു. വൈകാതെ ഈ തുകയില്‍ 2.5 കോടി രൂപ കണ്ണൂര്‍ ജില്ലാ കലക്ടറുടെയും രണ്ട് കോടി രൂപ വയനാട് ജില്ലാ കലക്ടറുടെയും അക്കൗണ്ടിലെത്തി. ഫണ്ടിന്റെ വിനിയോഗം കണ്ണൂരില്‍ പുരോഗതിയിലാണ്. എന്നാല്‍ വയനാട്ടില്‍ സ്ഥലമെടുപ്പിനു തുടക്കംപോലും ആയില്ല. റവന്യൂ വകുപ്പിന്റെ ഉദാസീനതയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിലെ ഏകോപനരാഹിത്യവുമാണ് വയനാട്ടില്‍ പദ്ധതി നിര്‍വഹണത്തിനു കടമ്പതീര്‍ക്കുന്നത്. വയനാടന്‍ കാടുകളിലൂടെ ഇതര വനമേഖലകളിലേക്ക് ഉണ്ടായിരുന്ന ആനത്താരകളില്‍ പക്രന്തളം പേരിയ, പേരിയ കൊട്ടിയൂര്‍, നിലമ്പൂര്‍ ഗൂഡല്ലൂര്‍, തിരുനെല്ലി കുതിരക്കോട്്, തെക്കേ വയനാട്മലബാര്‍ വന്യജീവി സങ്കേതം എന്നിവയുടെ വീണ്ടെടുപ്പിനാണ് വനംവന്യജീവി വകുപ്പ് പ്രാധാന്യം നല്‍കുന്നത്. ഇതില്‍ പേരിയകൊട്ടിയൂര്‍ പദ്ധതിയുടെ നിര്‍വഹണത്തിനു 2007ല്‍ ലഭിച്ചതാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി. വടക്കേ വയനാട് വനം ഡിവിഷന്റെ ഭാഗമാണ് പേരിയ. കൊട്ടിയൂര്‍ ആറളം വന്യജീവി സങ്കേതത്തിത്തിലാണ് കൊട്ടിയൂര്‍. പേരിയയില്‍നിന്നു കൊട്ടിയൂരിലേക്കുള്ള ആനത്താരയുടെ വീണ്ടെടുപ്പിനു 131.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍ 95 ഹെക്ടര്‍ വയനാട്ടിലും 36.5 ഹെക്ടര്‍ കണ്ണൂര്‍ ജില്ലയിലുമാണ്. ഇത്രയും സ്ഥലത്തുനിന്നായി 205 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടത്. പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളില്‍ 171 എണ്ണമാണ് വയനാട്ടില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.