മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

Saturday 1 October 2016 7:05 pm IST

ആലപ്പുഴ: മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 9.20നു തന്ത്രി പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റു നിര്‍വഹിക്കും. 10നു ഉടുപ്പി മാധ്വ തുളുബ്രാഹ്മണ സഭ വനിത വിഭാഗത്തിന്റെ ലക്ഷ്മീ ശോഭാന്നം, വൈകിട്ടു 4.30ന് സോപാന സംഗീതം, രാത്രി ഏഴിനു ഡോ.കെ.പി. ഹെഗ്‌ഡേയുടെ സംസ്‌കൃത കഥാപ്രസംഗം. മൂന്നിനു രാത്രി ഏഴിനു മണ്ണഞ്ചേരി ദാസന്റെ ഓട്ടന്‍തുള്ളല്‍, 9.30നു വിളക്ക്, നാലിനു രാവിലെ 10നു ഭാഗവത കീര്‍ത്തനങ്ങള്‍, രാത്രി ഏഴിനു സംഗീതാര്‍ച്ചന, അഞ്ചിനു രാത്രി ഏഴിനു തിരുവാതിരക്കളി, 7.15നു എ.വി. നായരുടെ പാഠകം, ആറിനു രാത്രി ഏഴിനു സംഗീത കച്ചേരി, ഏഴിനു രാവിലെ 8.30നു അഷ്ടപദിക്കച്ചേരി, ഒന്‍പതിനു ഉത്സവബലി, രാത്രി ഏഴിനു ഭക്തിഗാനസുധ, 8.30നു കഥകളി– ബാലി വിജയം, എട്ടിനു രാത്രി ഏഴിനു ഡാന്‍സ്, ഒന്‍പതിനു രാവിലെ ഒന്‍പതിനു ഉത്സവബലി, രാത്രി ഏഴിനു ജുഗല്‍ബന്ധി, എട്ടിനു കുച്ചിപ്പുഡി. 10നു പള്ളിവേട്ട. എട്ടിനു ശ്രീബലി, മറ്റൂര്‍ വേണുമാരാരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം, 12നു പ്രഭാഷണം, 4.30നു കാഴ്ചശ്രീബലി, 5.45നു കുടമാറ്റം, 11നു പള്ളിവേട്ട. ആറാട്ടുദിവസമായ 11നു രാവിലെ 9.30നു ക്ലാപ്‌സ് ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനസുധ, 3.30നു പഴവീട് ക്ഷേത്രത്തിലേയ്ക്ക് ആറാട്ടു പുറപ്പാട്, 5.30നു നാഗസ്വരക്കച്ചേരി, രാത്രി എട്ടിനു ആറാട്ടു തിരിച്ചെഴുന്നള്ളത്ത്.നിത്യവും രാവിലെ ആറിനു ദേവീഭാഗവത പാരായണം, എട്ടിനു ശ്രീബലി, വൈകിട്ട് 5.15നു കാഴ്ചശ്രീബലി എന്നിവയുണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.