കോട്ടയം: വിദ്യാര്‍ത്ഥികളില്‍ കൃഷിയുടെ പ്രാധാന്യം എത്തിക്കാന്‍ തക്കവിധം സ്കൂള്‍ പാഠ്യപദ്ധതി പരിഷ്ക്കരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. അന്തര്‍ സര്‍വകലാശാലാ സുസ്ഥിര ജൈവകൃഷി പഠനകേന്ദ്രവും നാഷണല്‍ സര്‍വീസ് സ്കീമും കേരള ജൈവകര്‍ഷക സമിതിയും സംയുക്തമായി നടപ്പാക്കുന്ന ജൈവകൃഷി ജീവിതശൈലിയുടെ സംസ്ഥാന വ്യാപക പരിശീലന-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്താംതരം പാസ്സാകുന്നതിന് കൃഷി പാഠം നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. 2015-16 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വ്വീസ് സ്കീം കോര്‍ഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. കെ. സാബുക്കുട്ടനെയും ജൈവ കാര്‍ഷിക പ്രചാരണത്തിനു നല്കിയ സമഗ്ര സംഭാവനയ്ക്ക് കെ.വി ദയാലിനെയും ആദരിച്ചു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. ജോസ്, ടോമിച്ചന് ജോസഫ്, ജൈവ കാര്‍ഷിക സമിതി പ്രതിനിധി എബി സെബാസ്റ്റ്യന്‍, സിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സുമ ഫിലിപ്പ്, എംജി സര്‍വകലാശാല എക്സ്ടെന്‍ഷന്‍, എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ. സാബുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: