കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണം: എസ്‌ജെഎഫ്‌കെ

Saturday 1 October 2016 9:11 pm IST

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി വാര്‍ത്തകള്‍ സമാഹരിക്കാന്‍ മുന്‍പത്തേപോലെ സൗകര്യമൊരുക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ തടഞ്ഞ നടപടിയെ യോഗം അപലപിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ചികിത്‌സാ പദ്ധതി നടപ്പിലാക്കുക, പെന്‍ഷന്‍ തുക 12,000 ആയി വര്‍ധിപ്പിക്കുക, അവശ പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക 2000 രൂപയില്‍ നിന്ന് 3,000 രൂപയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം താമസിയാതെ പ്രാബല്യത്തില്‍ വരുത്തുക, ആശ്രിത പെന്‍ഷന്‍ അതത് കാലത്തെ പെന്‍ഷന്‍ തുകയുടെ പകുതിയാക്കാന്‍ നടപടി സ്വീകരിക്കുക, മരണപ്പെട്ട പത്രപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, പൂട്ടിപ്പോയ പത്രസ്ഥാപനങ്ങളിലെ ഇപ്പോള്‍ പകുതി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് 58 വയസ് തികഞ്ഞിട്ടും പൂര്‍ണ പെന്‍ഷന്‍ നിഷേധിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഉന്നയിച്ചു. പ്രസിഡന്റ് ഡോ. നടുവട്ടം സത്യശീലന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. മാധവന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടവതരിപ്പിച്ചു. കെ.പി. വിജയകുമാര്‍, പാലോളി കുഞ്ഞിമുഹമ്മദ്, തേക്കിന്‍കാട് ജോസഫ്, സി.ആര്‍. രാമചന്ദ്രന്‍, എസ്. സുധീശന്‍, ഡോ. ടി.വി. മുഹമ്മദലി, കെ. ജനാര്‍ദനന്‍ നായര്‍, എം. ബാലഗോപാലന്‍, ഹരിദാസ് പാലയില്‍, പി. മുഹമ്മദ്, പി. ഗോപി, സി.ഡി. ദേശികന്‍, പി.പി.കെ. ശങ്കര്‍, സി.എം. അലിയാര്‍, ജെയിംസ് പന്തക്കല്‍, അലക്‌സാണ്ടര്‍ സാം, അമ്പലപ്പള്ളി മാമുക്കോയ, പട്ടത്താനം ശ്രീകണ്ഠന്‍, മുഹമ്മദ് സലീം, കെ.വി. കുഞ്ഞിരാമന്‍, കെ.എച്ച്.എം. അഷ്‌റഫ്, എം.ടി. ഉദയകുമാര്‍, വര്‍ഗീസ് കോയ്പ്പള്ളില്‍, ആര്‍.എം. ദത്തന്‍, രത്‌നകുമാര്‍ പല്ലിശേരി, എം.വി. രവീന്ദ്രന്‍, കെ.വി. ഫിലിപ്പ് മാത്യു, പി.വി. പങ്കജാക്ഷന്‍, വി. പ്രതാപചന്ദ്രന്‍, ഫ്രാന്‍സിസ് പുലിക്കോടന്‍, ശശിധരന്‍ കണ്ടത്തില്‍, കല്ലട ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.