ക്ഷേത്ര ഭൂമി കൈയ്യേറി മതില്‍ കെട്ടി: ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു

Saturday 1 October 2016 9:24 pm IST

ഉദിനൂര്‍: ഉദിനൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്ര ഭൂമി കൈയ്യേറി ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി മതില്‍ നിര്‍മ്മിച്ചു. ക്ഷേത്ര സ്വത്ത് സംരക്ഷിക്കേണ്ട ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറും, ക്ഷേത്രം വെല്‍ഫെയര്‍ കമ്മറ്റിയും ഇതിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയും, ദേവസ്വം സെക്രട്ടറിയും തമ്മിലുള്ള രഹസ്യ ധാരണയാണ് മതില്‍ നിര്‍മ്മാണത്തിന് പിന്നിലെന്ന് സ്ഥലം സന്ദര്‍ശിച്ച കേരള ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് സമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സമിതി ജില്ലാ പ്രസിഡന്റ് ടി.വി.ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി ടി.രമേശന്‍, താലൂക്ക് സെക്രട്ടറി വിനോദ് തൈക്കടപ്പുറം, സമിതിയംഗം പി.പി.ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.