മാലിന്യം തള്ളുന്നത് മൂലം അഴുത ആറ് മലിനമാകുന്നു

Saturday 1 October 2016 9:26 pm IST

ഏലപ്പാറ: പീരുമേട് പഞ്ചായത്തിലേയും മറ്റ് പഞ്ചായത്തുകളിലേയും മാലിന്യങ്ങള്‍ പീരുമേട് മത്തായികൊക്കയില്‍ വ്യാപകമായി തള്ളുന്നു. ഇവ മഴക്കാലത്ത് അഴുതയിലൂടെ ഒഴുകി പമ്പയാറ്റില്‍ എത്തുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുന്നു. ദേശീയ പാതയോരത്തെ സംരക്ഷണ വേലി തകര്‍ത്താണ് മത്തായികൊക്കയില്‍ മാലിന്യം തളളുന്നത്. ഇവിടെ നിന്നും ഏകദേശം 100 മീറ്ററോളം മാറിയാണ് പീരുമേട് ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുവഴി മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്. പീരുമേട് പഞ്ചായത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിച്ച് മാലിന്യങ്ങള്‍ സംസ്‌കരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. മത്തായികൊക്കയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംസ്‌കരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.