അടിമാലി: അടിമാലി മേഖലയിലെ വിവിധ റോഡുകളിലും വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്‍വശം ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് അപകടക്കെണിയായിരിക്കുകയാണ്. മഴയെതുടര്‍ന്ന് ഗര്‍ത്തങ്ങളില്‍ വെള്ളം കെട്ടിക്കിടക്കന്നതും ദുരിതമാണ്. സ്ഥല പരിചിതരല്ലാത്ത ആളുകളുടെ ചെറുവണ്ടികള്‍ ഗര്‍ത്തങ്ങളില്‍ വീണ് അപകടത്തില്‍പെടുന്നതും പതിവാണ്. ആയിരമേക്കര്‍ മുതല്‍ ഇടുക്കി റൂട്ടില്‍ പാമ്പ്ളക്കവല വരെയും, വെളളത്തൂവല്‍ രാജാക്കാട്, പണിക്കന്‍കുടി എന്നിവിടങ്ങളില്‍ മൊത്തമായും റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പനംകുട്ടിക്ക് സമീപം നിരവധി സ്ഥലങ്ങളില്‍ പാരയോരം ഇടിഞ്ഞ് അപകട സ്ഥിതിയിലായിരിക്കുകയാണ്. പണിക്കന്‍കുടി റോഡില്‍ ഇഞ്ചപ്പതാലിന് സമീപം തിട്ടയിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും നടപടിയില്ല. ഈ ഭാഗത്ത് കരിങ്കല്ലിറക്കി ദുരിത പരിഹാരം നടത്തിയെങ്കിലും വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ ബുദ്ധിമുട്ടാണ്. ഇതിനോട് ചേര്‍ന്ന് തന്നെ തണല്‍മരം വെട്ടിയതിനെ തുടര്‍ന്ന് കലുങ്ക് തകര്‍ന്ന് അപകടാവസ്ഥയിലായിട്ടുണ്ട്. വെള്ളത്തൂവല്‍ റോഡില്‍ തോട്ടപുരയ്ക്ക് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് വിണ്ടുകീറിയിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: