കണ്ണൂര്‍: പള്ളിക്കുന്ന് ജിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് ഗ്രാമദീപം പരിപാടിയുടെ ഭാഗമായി എടച്ചേരി ഗ്രാമം ദത്തെടുക്കും. മൂന്ന് വര്‍ഷം കൊണ്ട് എടച്ചേരി ഗ്രാമത്തെ സ്വയംപര്യാപ്തമായ മാതൃകാഗ്രാമായി ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എടച്ചേരി റസിഡന്‍സ് അസോസിയേഷന് പദ്ധതി നടത്തിപ്പിന് സഹകരിക്കും. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, കൃഷി, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പൈതൃക സംരക്ഷണം, സ്ത്രീ ശാക്തീകരണം, തൊഴില്‍ നൈപുണ്യം, സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കും. ദത്തെടുക്കല്‍ നിര്‍വ്വഹണം കോര്പ്പറേഷന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് സി.കെ.വിനോദ്, കൗണ്‍സിലര്‍ വി.ജി.വിനീത എന്നിവര്‍ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പാള്‍ ഗീത പാലക്കല്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: