അങ്കമാലി: ഗുണ്ടാസംഘങ്ങളെ കാപ്പ ചുമത്തി തുറുങ്കിലടക്കണമെന്ന് യുവമോര്‍ച്ച അങ്കമാലി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ഭസിത് കുമാര്‍ ആവശ്യപ്പെട്ടു.
പോലീസ് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ അങ്കമാലി, കാലടി പ്രദേശങ്ങളില്‍ കൊലപാതകത്തിന് ശേഷം വീണ്ടും അക്രമം തുടരില്ലായിരുന്നു. മുന്‍കാലങ്ങളില്‍ ഗുണ്ടാസംഘങ്ങളുമായി പുലര്‍ത്തിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഒരു പരിധി വരെ ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാഹുല്‍ പാറക്കടവ് അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ദിനില്‍ ദിനേശ്, ജില്ല വൈസ് പ്രസിഡന്റ് സലീഷ് ചെന്മണ്ടൂര്, പ്രബീഷ് ചന്ദ്രന് ,അനീഷ് ചന്ദ്രന് ,പ്രദീപ് ശിവരാമന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: