ഡെഹ്റാഡൂണ്‍: ഓപ്പറേഷനു ശേഷം തന്നില്‍ ശസ്ത്രക്രിയ നടത്തിയെന്നു പോലും അറിയാതെ ബോധം കെട്ടുകിടക്കുന്ന രോഗിയെപ്പോലെയാണ് പാക്കിസ്ഥാനെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഭാരത സൈന്യം ഹനുമാനെപ്പോലെ അവരുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. പരീക്കര്‍ പറഞ്ഞു.
ഭാരതം സമാധാനമാണ് ആഗ്രഹിക്കുന്നത്. കടന്നുകയറ്റങ്ങളും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഭീകരരെ വെറുതേയങ്ങ് സഹിക്കുകയുമില്ല. തിരിച്ചടിക്കാന്‍ ഭാരതത്തിന് അറിയാമെന്ന് കാണിക്കാന്‍ കൂടിയായിരുന്നു മിന്നലാക്രമണം.
തന്റെ ശക്തിയെപ്പറ്റി ജാംബവാന് പറഞ്ഞ ശേഷമാണ് ഹനുമാന് ശക്തി തിരിച്ചറിഞ്ഞതും കടല്‍ ചാടിക്കടന്നതും. അതുപോലെയാണ് ഭാരത സൈന്യം. കൃത്യതയാര്‍ന്ന ആക്രമണം നടത്തിയ സൈന്യത്തെ അദ്ദേഹം പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: