തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തോടുള്ള പിണറായി സർക്കാരിന്റെ സമീപനം തെറ്റാണെന്ന് മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ.
ഇതിനു പുറമെ സെക്രട്ടറിയേറ്റിന് മുമ്പിൽ യു.ഡി.എഫ് എംഎല്‍എമാർ നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. എന്നാൽ, വി.എസിന്റെ പ്രസ്താവനയോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല.
നിയമസഭാ കവാടത്തിൽ സമരം ചെയ്യുന്ന യു.ഡി.എഫ് എംഎൽഎമാരെ കഴിഞ്ഞ ദിവസം വി.എസ് സന്ദർശിച്ചിരുന്നു. എംഎൽഎമാർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: