മിനസോട്ടാ മലയാളികൾ ഓണം ആഘോഷിച്ചു

Sunday 2 October 2016 8:19 pm IST

മിനിയാപ്പോളീസ്: മിനസോട്ടാ മലയാളി അസോസിയേഷൻ (എംഎംഎ) ഉത്സാഹപൂർവ്വം ഓണം ആഘോഷിച്ചു. മിനസോട്ടായിലെ ആദ്യകാല കുടിയേറ്റക്കാരായ കുര്യനും പെണ്ണമ്മ ചെറുചേരിലും ചേർന്ന് ഓണഘോഷ നിലവിളക്ക് കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. മിനസോട്ടാ മലയാളി അസോസിയേഷൻ പ്രസിഡന്റ് സനൽ പരമേശ്വരൻ സ്വാഗതവും സെക്രട്ടറി സുബാഷ് തോമസ് നന്ദിയും രേഖപ്പെടുത്തി. സോനാ നായർ, അരുൺ പുരുഷോത്തമൻ, കമലാ നായർ എന്നിവരായിരുന്നു ആഘോഷ പരിപാടികളുടെ അവതാരകർ. തുടർന്ന് വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയ സാംസ്കാരിക പരിപാടികൾ നടന്നു. അശ്വതി മുട്ടശ്ശേരിലും സംഘവും അവതരിപ്പിച്ച ഓണക്കാഴ്ചകൾ എന്ന കലാപരിപാടി ഓണ സമൃദ്ധിയിലേക്ക് കാണികളെ കൂട്ടിക്കൊണ്ടു പോയി. തുടർന്ന് കുട്ടികളും മുതിർന്നവരും ചേർന്ന് വിവിധ കലാപരിപാടികളിൽ അവതരിപ്പിച്ചു. പൂക്കള മത്സരത്തിൽ കമലാ നായർ ഒന്നാം സ്ഥാനം നേടിയപ്പോൾ പായസ മത്സരത്തിൽ സുമ നായർ, ലതാ നായർ സിന്ധു നായർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രമേഷ് കൃഷണനും മനോജ് പ്രഭുവും തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യ ഏറെ ആസ്വാദ്യകരമായിരുന്നു. മുൻ വർഷത്തേക്കാൾ ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഓണഘോഷ പരിപാടികൾ കൂടുതൽ തിളക്കമാർന്നതായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. എംഎംഎയുടെ ഓണാഘോഷ പരിപാടികളിൽ നിന്നുമുള്ള ചിത്രങ്ങൾ https://www.youtube.com/watch?v=-FZ9LzaX06g

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.