ഭോപ്പാൽ: ഉറി ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരിൽ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചളവ് 56ൽ നിന്ന് 100 ഇഞ്ചായി വർധിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലില്‍ ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിവെയാണ് ചൗഹാന് മോദിയെ വാനോളം പുകഴ്ത്തിയത്.
പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയ സൈന്യത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മോദിയെ അഭിനന്ദിക്കുന്നു. പാക്കിസ്ഥാനെതിരായ സൈനിക നടപടിയിലൂടെ മോദിയുടെ നെഞ്ചളവ് വർധിച്ചതായും അദ്ദേഹം പറഞ്ഞു.
മോദിയുടെ ശക്തമായ നേതൃത്വത്തില്‍ രാജ്യത്ത് വന്‍കിട വികസന പ്രവര്‍ത്തനങ്ങളാണ് നടന്ന്കൊണ്ടിരിക്കുന്നത്. നമ്മുടെ വളര്‍ച്ചാ നിരക്ക് ചൈനയേക്കാള്‍ മികച്ചതാണെന്നും സമീപകാലത്ത് ഭാരതം ശക്തി കൈവരിക്കുന്നതിന്റെ ഉദാഹരമാണിതെന്നും ചൗഹാന് ചൂണ്ടിക്കാട്ടി.
കാര്‍ഷിക മേഖലയില്‍ മധ്യപ്രദേശിന്റെ വളര്‍ച്ച ലോകത്ത് തന്നെ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: