ന്യൂദൽഹി: ഭാരതം ഒരു രാജ്യത്തെയും അങ്ങോട്ട് ചെന്നാക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനെ പേരെടുത്ത് പറയാതെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം ഒരു രാജ്യത്തെയും അങ്ങോട്ട് ചെന്ന് ആക്രമിക്കാറില്ല. മറ്റ് രാജ്യങ്ങളുടെ ഭൂമി അങ്ങോട്ട് ചെന്ന് പിടിച്ചെടുക്കുന്നത് ഭാരതത്തിന്റെ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതം ഒരിക്കൽ പോലും ആരുടെയും ഭൂമിയെ ലക്ഷ്യമിടാറില്ല. ഇതിനു പുറമെ ആയിരക്കണക്കിന് ഭാരത സൈനികർ ഒന്നാംലോക മഹായുദ്ധത്തിൽ ജീവൻ ബലിനൽകിയിട്ടുണ്ട്-അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രതിസന്ധി സാഹചര്യങ്ങളിൽ നിന്ന് നിരവധി പേരെയാണ് സർക്കാർ രക്ഷിച്ചതെന്നും ഇവരിൽ വിദേശികളും ഉണ്ടായിരുന്നുവെന്നും മോദി കുട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: