കണ്ണൂര്‍: ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ സത്വര നടപടിസ്വീകരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സ്വകാര്യ ബസ്സ് തൊഴിലാളി യൂണിയന് സംയുക്ത സമിതിയോഗം ആവശ്യപ്പെട്ടു. തകര്‍ന്ന റോഡുകള്‍ റിപ്പയര്‍ ചെയ്യണമെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും തൊഴിലാളികള്ക്കെതിരെയുണ്ടാകുന്ന കയ്യേറ്റങ്ങളും അനവസരത്തിലുണ്ടാകുന്ന പണിമുടക്കുകളും കുറച്ചുകൊണ്ടുവരുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കലക്ടര്‍, പോലീസ്, ജനപ്രതിനിധികള്‍, ആര്‍ടിഒ, ട്രേഡ് യൂണിയന്, ബസ്സുടമസ്ഥ സംഘടനകളുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.സൂര്യദാസ് അധ്യക്ഷത വഹിച്ചു. പി.കൃഷ്ണന്, പി.വി.കൃഷ്ണന്, കെ.ജയരാജന്, എം.പി.അബ്ദുള്‍ മജീദ്, എന്‍.പ്രസാദ്, എന്‍.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: