ദീന്‍ ദയാല്‍ ഉപദ്ധ്യായ ഗ്രാമീണ്‍ കൗശല്യയോജന വാര്‍ഷിക വാരാഘോഷം

Monday 3 October 2016 12:16 am IST

കണ്ണൂര്‍: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയുടെ രണ്ടാം വാര്‍ഷിക ആഘോഷം നടത്തി. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ദാരിദ്ര്യ ഗ്രാമീണ യുവജനങ്ങള്‍ക്ക് മികവാര്‍ന്ന സൗജന്യ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്കുന്ന പദ്ധതിയാണിത്. ഡിഡിയുജികെവൈ ജില്ലയില്‍ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നിന്നായി നാളിതുവരെ 584 യുവതിയുവാക്കള്‍ വിവിധ ജോലികള്‍ നേടിയിട്ടുണ്ട്. ഡിഡിയുജികെവൈ പദ്ധതിയുടെ നേട്ടങ്ങളും പദ്ധതി സംബന്ധിച്ച വിവരങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജില്ലാതലത്തില്‍ നടത്തിയ പരിപാടിയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം, വൈദഗ്ധ്യ ബോധവല്‍ക്കരണ സെമിനാര്‍, രക്തദാന ക്യാമ്പ്, വിദ്യാര്‍ത്ഥികളുടെ നൈപുണ്യ പരിശീലനം സംബന്ധിച്ച ചര്‍ച്ച, നിയമബോധവല്‍ക്കരണ സെമിനാര്‍ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. തലശ്ശേരി സെന്റം ഡിഡിയുജികെവൈ ട്രെയിനിങ്ങ് സെന്ററില്‍ 25 ന് പരീശീലനാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസന-വൈദഗ്ധ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തിയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സെമിനാറില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌സെന്റര്‍ പിആര്‍ഒ ഇ.വി.ഉമേഷ് ക്ലാസുകള്‍ കൈകാര്യം ചെയ്തു. തലശ്ശേരി സ്റ്റേഡിയം കോര്‍ണറില്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സഹകരണത്തോടെ രക്തദാനക്യാമ്പും സംഘടിപ്പിച്ചു വാരാഘോഷത്തിന്റെസമാപന ദിവസമായ 30 ന് വെളളിയാഴ്ച്ച ഇരിട്ടി ഡിഡിയുജികെവൈ പരിശീലനകേന്ദ്രമായ സാക്ക് കമ്പ്യൂട്ടര്‍ അക്കാദമി ഹാളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കുടുംബശ്രീ സിഡിഎസ് ഭാരവാഹികള്‍ക്കുളള നിയമ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടി സാക്ക് കംപ്യൂട്ടര്‍ അക്കാദമി മാനേജിംഗ് ഡയരക്ടര്‍ അബ്ദുള്ള കെ.ടി യുടെ അദ്ധ്യക്ഷതയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ രാജേഷ്. എന്‍ ഉദ്ഘാടനം ചെയ്തു. പടിയൂര്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സംസാരിച്ചു. ഇരിട്ടി, പേരാവൂര്‍, ഇരിക്കൂര്‍ ബ്ലോക്കിലെ സിഡിഎസ്സ് അംഗങ്ങള്‍ക്കായി നടത്തിയ സെമിനാറില്‍ അഡ്വ. പ്രദിപ് ക്ലാസ്സെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.