തലശ്ശേരി വളവുപാറ റോഡിന്റെയും പാലങ്ങളുടെയും പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണം

Monday 3 October 2016 6:26 pm IST

ഇരിട്ടി: തലശേരി-വളവുപാറ പാതയിലെ റോഡിന്റെയും പാലങ്ങളുടെയും പ്രവര്‍ത്തി ഉടന്‍ ആരംഭിച്ച് സമയബന്ധിതമായിപൂര്‍ത്തിയാക്കണമെന്നും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇരിട്ടി താലൂക്ക് വികസന സമതി യോഗം ആവശ്യപ്പെട്ടു. ഇരിട്ടി-പേരാവൂര്‍-മണത്തണ കെഎസ്ടിപി റോഡ് വീതി കൂട്ടി ടാര്‍ ചെയ്യണമെന്ന് യോഗത്തിന് ശേഷം സണ്ണി ജോസഫ് എംഎല്‍എ ആവശ്യപെട്ടു. മലയോര മേഖലയില്‍ വനം വകുപ്പ് അനുമതിയില്ലാത്തതിനാല്‍ റോഡരികിലെ മരം കാല്‍നട-വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണെന്നും ഇത് മുറിച്ച് മാറ്റണമെന്നും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. ബാരാപോള്‍ ജല വൈദ്യുതി പോലും കൈയ്യേറ്റതക്കവിധത്തില്‍ കര്‍ണാടകവനം വകുപ്പ് പാലത്തിന്‍കടവ് മേഖലയില്‍ വനാതിര്‍ത്തിയിലുളള ജണ്ടണ്ടകള്‍ പൊളിച്ച് മാറ്റി നടത്തുന്ന കൈയ്യേറ്റത്തിനെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും കളക്ടര്‍ ഏറ്റെടുത്ത ഈന്തുകരി കോളനിയില്‍ പോലും അടിസ്ഥാനസൗകര്യം ഇനിയുമകലെയാണെന്നും അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സെബാസ്റ്റ്യന്‍ യോഗത്തില്‍ പറഞ്ഞു. എടൂര്‍- കരിക്കോട്ടക്കരി പാതയില്‍ മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപെട്ട് കുന്നിടിച്ചില്‍ ഭീഷണി നേരിടുന്ന റോഡിന്റെ പാര്‍ശ്വഭിത്തി അടിയന്തരമായികെട്ടി സംരക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അഡിഷണല്‍ തഹസില്‍ദാര്‍ കെ.കെ സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ സെക്രട്ടറി യോഗത്തില്‍ പങ്കെടുക്കാത്തത് യോഗത്തില്‍ വിമര്‍ശനത്തിനിടയാക്കി. പോലീസ് സേനാംഗങ്ങളുടെ എണ്ണകുറവ് കാരണം ഇരിട്ടിയിലെ ഗതാഗതകരുക്ക് പരിഹരിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍ പി.പി.ഉസ്മാന്‍ പറഞ്ഞു. കാട്ടാനശല്യം തടയാന്‍ കര്‍ശനടപടിയുണ്ടണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.