ന്യൂദൽഹി: 2017-ലെ റിപ്പബ്ളിക് ദിനപരേഡിലെ മുഖ്യാതിഥിയായി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന് ഭാരതത്തിലെത്തും. വിദേശകാര്യവക്താവ് വികാസ് സ്വരൂപാണ് അബുദാബി കിരീടാവകാശി ഭാരതത്തിലെത്തുന്ന വിവരം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.
റിപ്പബ്ളിക് ദിനാഘോഷചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സുഹൃത് രാഷ്ട്രത്തിന് എല്ലാ ഐശ്വര്യവും പുരോഗതിയും ആശംസിക്കുന്നതായും ഭാരതത്തിന്റെ ക്ഷണത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: