ന്യൂദല്‍ഹി: ഭാരതത്തിന്റെ ഇനി വരാൻ പോകുന്ന നീക്കം പാക്കിസ്ഥാൻ കാത്തിരുന്ന് കണ്ടോളു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സ്വച്ഛ ഭാരത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.
സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന് തെളിവില്ലെന്ന പാക് വാദത്തെ അദ്ദേഹം തള്ളി. പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയെന്ന ഭാരതത്തിന്റെ വാദത്തെ നിരാകരിക്കുന്നത് പാക്കിസ്ഥാന് തുടരുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
നമ്മുടെ സൈനികരുടെ ധൈര്യവും വീര്യവും രാജ്യം മാത്രമല്ല, ലോകം മുഴുവനുമറിഞ്ഞു. അവര്‍ ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: