തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി വരാന്തയില്‍ മൈക്ക് കെട്ടി പ്രസംഗിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പാര്‍ട്ടി നേതൃത്വം ശാസിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജയരാജന് പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയത് ശരിയായില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിമര്‍ശിച്ചു.
പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ പോലീസ് നടപടികളില്‍ പ്രതിഷേധമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലോ സര്‍ക്കാരിലോ വേണം ആദ്യം അവതരിപ്പിക്കേണ്ടതെന്ന് ജയരാജനെ കോടിയേരി ഓര്‍മ്മിപ്പിച്ചു. ബിഎംഎസ് പ്രവര്ത്തകന് രാമചന്ദ്രന് കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്ത്തകന് നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയതിനെതിരെ നടത്തിയ പ്രതിഷേധത്തിലാണ് ജയരാജന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്നും മൈക്ക് വച്ച് സംസാരിച്ചതും.
സംഭവം സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയായപ്പോഴാണ് ജയരാജനെതിരെ വിമര്‍ശനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: