ആലപ്പുഴ : ഏറനാട് എക്സ്പ്രസിലെ യാത്രക്കാര്‍ ജനശതാബ്ദി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞിട്ടു. ഇന്ന് അലപ്പുഴ തുറവൂര്‍ സ്റ്റേഷനിലാണ് സംഭവം. ഏറനാട് എക്സ്പ്രസ് പിടിച്ചിട്ട് ജനശതാബ്ദി കടത്തി വിട്ടതില്‍ പ്രതിഷേധിച്ചാണിത്.
പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ഏറനാട് എക്സ്പ്രസ് ആറ് മണിക്ക് പുറപ്പെടുന്ന ജനശതാബ്ധിക്ക് കടന്നു പോകുന്നതിനായി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു. പാളത്തിലെ അറ്റകുറ്റപണികള്‍ കാരണം തിങ്കളാഴ്ച ഒന്നരമണിക്കൂടിലേറെ വൈകിയാണ് ഏറനാട് എക്സ്പ്രസ് ചേര്‍ത്തല സ്റ്റേഷനിലെത്തിയത്.
തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി കടന്നു പോകാനായി തുറവൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഇതില്‍ രോഷാകുലരായാണ് ഏറനാട് എക്സ്പ്രസിലെ യാത്രക്കാര്‍ ജനശതാബ്ദി തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: