കൊട്ടാരക്കര: വൈദ്യുതികമ്പി മോഷണം നടത്തിയ പ്രതി പിടിയില്‍. വാളകം ഇലക്ട്രിക് സെക്ഷനിലെ 56.5 കിലോ ഇലക്ട്രിക് കമ്പി മോഷണം നടത്തി കേസിലെ പ്രതി വാളകം പുലിയം കോളനിയില്‍ രുക്കു ഭവനില്‍ രാജ(46) നെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അഡീഷണല്‍ എസ്ഐ രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം വാളകം കമ്പംകോട് ഭാഗത്ത് പെട്രോളിംഗ് നടത്തുമ്പോഴാണ് ആറര കിലോ ഇലക്ട്രിക് കമ്പിയുമായി ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ച അന്‍പത് കിലോ കമ്പി സമീപമുള്ള ആക്രി കടയില്‍ വിറ്റതായി പറഞ്ഞത്. ഇലക്ട്രിസിറ്റി കോണ്‍ട്രാക്ടറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കമ്പിയാണ് മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: