ജയ്പൂര്‍: ഭാരത വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം പരിശീലന പറക്കലിനിടെ ഭാരത-പാക്ക് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു.രാജസ്ഥാനിലെ പൊഖ്റാനിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു.
നിത്യേനയുള്ള പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടമുണ്ടായതെന്ന് സേനാ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് ഓജ വ്യക്തമാക്കി. സാങ്കേതികതകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആണവ പോര്‍മുന ഘടിപ്പിച്ച മിസൈലുള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കും എന്നതാണ് ജാഗ്വര്‍ വിമാനങ്ങളുടെ പ്രത്യേകത.
കഴിഞ്ഞമാസം പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്21 വിമാനവും തകര്‍ന്നുവീണിരുന്നു. രാജസ്ഥാനിലെ ബാര്മറിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആളപായമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: