ആലപ്പുഴ: കേരളത്തിലെ കള്ളുവ്യവസായവും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേരള പ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് (ബിഎംഎസ്) പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മദ്യവ്യവസായ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കള്ളുവ്യവസായ ക്ഷേമനിധി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. രാവിലെ 10ന് ജനറല്‍ ആശുപത്രിക്കു സമീപത്തു നിന്നും മാര്‍ച്ച് ആരംഭിക്കും.
തുടര്‍ന്ന് ക്ഷേമനിധി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബി. രാജശേഖരന് ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
മദ്യവ്യവസായ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് കെ. സദാശിവന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി സ്വാഗതം പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: