ആലപ്പുഴ: എസ്ഡി കോളേജില്‍ എസ്എഫ്ഐക്കാരും കെഎസ്യു പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രകടനമായി എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു.
കെഎസ്യുവിന്റെ സമരത്തെത്തുടര്‍ന്ന് കോളജ് വിട്ടുവെങ്കിലും വിദ്യാര്‍ത്ഥികളെ പോകാന്‍ അനുവദിക്കാതെ എസ് എഫ് ഐക്കാര്‍ ഗേറ്റ് പൂട്ടി. ഇതെത്തുടര്‍ന്ന് കെഎസ്യുക്കാര് ദേശീയപാത ഉപരോധിച്ചു. അറസ്റ്റു ചെയ്ത് നീക്കിയ പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: