പ്രതികളെ അറസ്റ്റ് ചെയ്യണം: ക്ഷേത്ര ഉപദേശകസമിതി

Monday 3 October 2016 8:17 pm IST

പത്തനംതിട്ട: ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ വടക്കേ ഗോപുരത്തിനടുത്തുള്ള വിഗ്രഹം തകര്‍ത്ത യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ക്ഷേത്ര ഉപദേശകസമിതി യോഗം ആവശ്യപ്പെട്ടു. യാതൊരു സംഘര്‍ഷവുമില്ലാത്ത സാഹചര്യമുള്ളപ്പോള്‍ മതവര്‍ഗീയ സംഘര്‍ഷം നാട്ടിലുണ്ടാകുവാനുള്ള ഗൂഡാലോചനയും സാമ്പത്തിക ഇടപാടുകളും നടന്നതിനുള്ള സാദ്ധ്യതയും ഈ സംഭവത്തിന്റെ പിന്നിലുണ്ടാകാമെന്നും ഭാവിയില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ജന വിഭാഗങ്ങളും ജാഗരൂഗരായി ഇരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതികള്‍ രക്ഷപെടാതിരിക്കാനും കേസ് തേച്ചുമാച്ചുകളയാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി അഭിലാഷ് ഓമല്ലൂര്‍, ടി.വി.ഹരിദാസന്‍നായര്‍, മനുമോഹന്‍, അഡ്വ.സുനില്‍, ഉണ്ണികൃഷ്ണന്‍നായര്‍ ഇടനാട്ട്, സജയന്‍ ഓമല്ലൂര്‍, ദിലീപ്, ശ്രീകുമാര്‍, കൃഷ്ണന്‍കുട്ടിനായര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.