അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്ര നടപ്പന്തല്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് അമ്പലപ്പുഴ തെക്കുപഞ്ചായത്ത് പ്രസിഡന്റ് വേണുലാല്‍ അവകാശപ്പെട്ടു. നടപ്പന്തല്‍ ഗതാഗതയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ ഇരുചക്രവാഹനങ്ങള്‍ കയറാതിരിക്കാന്‍ ഉപദേശക സമിതിയും ഹിന്ദു ഐക്യവേദിയും ഗേറ്റ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെയാണ് നടപ്പന്തല്‍ സ ര്‍ക്കാര്‍ ഭൂമിയാണെന്ന് കാട്ടി സിപിഎമ്മുകാരനായ പ്രസിഡന്റ് രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം ക്ഷേത്രഭൂമി തട്ടിയെടുക്കാന്‍ പഞ്ചായത്ത് നടത്തുന്ന നീക്കത്തിന് എതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: