ഹൈദരാബാദ്: വിനു മങ്കാദ് ട്രോഫിക്കായുള്ള ദക്ഷിണ മേഖലാ മത്സരത്തില്‍ കേരളത്തിന് തോല്‍വി. അഞ്ച് വിക്കറ്റിന് ആന്ധ്രയാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. നാല് പേര് മാത്രം രണ്ടക്കം കടന്ന ഇന്നിങ്സില്‍ പുറത്താകാതെ 77 റണ്‍സെടുത്ത ഡാരില്‍ എസ്. ഫെരാരിയോ ടോപ് സ്കോറര്‍. സിജോമോന്‍ ജോസഫ് പുറത്താകാതെ 26ഉം പ്രേംസാഗര്‍ 19ഉം അര്ജുന് അജി 12ഉം റണ്‍സെടുത്തു. ആന്ധ്രക്ക് വേണ്ടി ഗിരിഷ് റെഡ്ഡി മൂന്നും ഹരിശങ്കര്‍ റെഡ്ഡി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര 46.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്ത് വിജയം നേടി. 46 റണ്‍സെടുത്ത സന്ദീപിന്റെയും 34 റണ്‍സെടുത്ത മഹീപ് കുമാറിന്റെയും പുറത്താകാതെ 23 റണ്ണെടുത്ത ഗിരിനാഥ് റെഡ്ഡിയുടെയും ബാറ്റിങ്ങാണ് അവര്‍ക്ക് വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: