2 കിലോ കഞ്ചാവുമായി പിടിയില്‍

Monday 3 October 2016 9:44 pm IST

കുമളി: രണ്ടുകിലോ കഞ്ചാവുമായി അന്യ സംസ്ഥന തൊഴിലാളി കുമളിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി റബീഉല്‍ (23) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ കുമളി അതിര്‍ത്തി ചെക് പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്.അതിര്‍ത്തിയിലെ തമിഴ്‌നാട് ബസ് സ്റ്റാന്റില്‍ നിന്നും കുമളിയിലേക്ക് നടന്നു വരുമ്പോഴാണ് ഇയാള്‍ പിടിയിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളു കൈവശമുണ്ടായിരുന്ന ഷോള്‍ഡര്‍ ബാഗില്‍ നിന്നും നാല് പൊതികളിലായി സൂക്ഷിച്ചിരുന്ന രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തത്. തിരുവല്ലയിലേക്ക് കൊണ്ടു പോകുന്നതിനായി തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഇതിനു മുമ്പും പല തവണ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ സലിം ,കുമളി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ചന്ദ്രന്‍കുട്ടി, പ്രിവന്റീവ് ഓഫിസര്‍ പി എസ് റഹീം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി ആര്‍ രാജേഷ്, ഉണ്ണിമോന്‍ മൈക്കിള്‍, സൈനുദീന്‍ കുട്ടി, ബിജുമോന്‍ ഡി, ഷെനേജ് കെ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പടികൂടിയത്. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഞായറാഴ്ച ഓപ്പറേഷന്‍ ഭായി കാംപെയിന്‍ നടത്തായിരുന്നു. ഇതിന്റെ ഭാഗമായി കുമളി അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് റബീഉള്‍ പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.