കാഞ്ഞിരപ്പള്ളി: എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ റദ്ദായിപ്പോയവര്‍ക്ക് രജിസ്ട്രേഷന് പുതുക്കി നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1994 ഒക്ടോബര്‍ മുതല്‍ 2016 ജൂലൈ വരെ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഇക്കാലയളവില്‍ ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രേഖകളില്‍ ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്കും രജിസ്ട്രേഷന് സീനിയോരിറ്റി നിലനിര്‍ത്തുന്നതിന് അപേക്ഷ നല്‍കാം. അപേക്ഷകര്‍ നേരിട്ടോ, ദൂതന് മുഖേനെയോ 31ന് മുമ്പായി കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: