ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്ര കലാ-സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൗപര്‍ണിക സൂര്യഫെസ്റ്റിവല്‍ ഇന്ന് വൈകുന്നേരം ആറിന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചലച്ചിത്ര സംവിധായകന് ബ്ലെസി ഉദ്ഘാടനം ചെയ്യും. ഫാ. പോള്‍ താമരശ്ശേരി സി.എം.ഐ അധ്യക്ഷത വഹിക്കും. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചങ്ങങ്കരി, ഫെഡ്റി ജോജി, വര്‍ഗീസ് ആന്റണി, ജിജി ജോര്‍ജ്, ജോയിച്ചന്‍ ഓവേലില്‍, ഡോ.ജോസ് പി. ജേക്കബ്, സി.ജെ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: