കൊച്ചി: എളമക്കര പുതുക്കുളങ്ങര ദുര്‍ഗാദേവി ക്ഷേത്രവും ജന്മഭൂമിയും സംയുക്തമായി നവരാത്രിയാഘോഷം സംഘടിപ്പിക്കുന്നു. ~ഒമ്പതിന് വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ പൂജവെയ്പ്പ് നടക്കും. പ്രമുഖ വ്യക്തികളുടെ നേതൃത്വത്തില്‍ 11ന് രാവിലെ എട്ടു മുതല്‍ 9.30 വരെ വിദ്യാരംഭചടങ്ങ്. നവരാത്രിയാഘോഷത്തോടനുബന്ധിച്ച് ഭജന, സംഗീതാര്‍ച്ചന, ഭക്തിപ്രഭാഷണങ്ങള്‍ പ്രത്യേക പൂജകള്‍ എന്നിവയും ഉണ്ടാകും. വിവരങ്ങള്‍ക്ക് 9846159285, 9746742541.
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ ദേവസ്ഥാനം മൈലാളത്ത് ശിവ ക്ഷേത്രവും ജന്മഭൂമിയും സംയുക്തമായി വിദ്യാരംഭ ചടങ്ങുകള്‍ ഇടപ്പള്ളി മൈലാളത്ത് ശിവക്ഷേത്രത്തില്‍ രാവിലെ 7.30 ന് ആരംഭിക്കും. വേദാന്ത പണ്ഡിത ഡോ. ജയശ്രീ സുകുമാരന്‍ എഴുത്തിനിരത്തല് ചടങ്ങിന് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് 9446717553, 9847656345, 9746674846.
പ്രതികരിക്കാൻ ഇവിടെ എഴുതുക: