ജലന്ധര്‍: പഞ്ചാബില്‍ നിന്നും ജമ്മുവിലേക്ക് പോവുകയായിരുന്ന ഝലം എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ജലന്ധറിനും ലുധിയാനയ്ക്കും ഇടയ്ക്കാണ് ട്രെയിനിന്റെ ഒമ്പതു ബോഗികള്‍ പാളം തെറ്റിയത്. അപകടകാരണം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് ലുധിയാന-ജലന്ധര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നിരവധി ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജലന്ധര്‍-ദല്‍ഹി, അമൃത്സര്‍-ദല്‍ഹി ഇന്റര്‍സിറ്റി, അമൃത്സര്‍-ഹരിദ്വാര്‍ ജനശതാബ്ദി, അമൃത്സര്‍-ചണ്ഡീഗഢ് സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
തകരാറിലായ പാളം ശരിയാക്കാനും അപകടത്തില്‍പ്പെട്ട ബോഗികള്‍ നീക്കാനുമുള്ള ജോലികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സംഭവത്ത കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: