ബാഗ്ദാദ്: ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ ബാഗ്ദാദിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
ബാഗ്ദാദിയെ കൂടാതെ ആഹാരം കഴിച്ച മൂന്ന് കമാന്‍ഡര്‍മാരുടെയും നില ഗുരുതരമായി തുടരുകയാണ്. ബാഗ്ദാദിയും കൂട്ടരും ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് നിനവേയിലെ ഒളിത്താവളത്തില്‍ ബാഗ്ദാദിക്കും കൂട്ടര്‍ക്കും നല്കിയ ഭക്ഷണത്തില്‍ ചാരന് വിഷം കലര്‍ത്തിയത്.
സംഭവത്തിനു പിന്നിലുള്ളവരെ കണ്ടുപിടിക്കാനായി ഐഎസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സ്ഥിരീകരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അബു ഉമര്‍ അല്‍ ബാഗ്ദാദി 2010ല്‍ കൊല്ലപ്പെട്ടശേഷമാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്ന ഇബ്രാഹിം അവാദ് ഇബ്രാഹിം ഐഎസ് തലവനാകുന്നത്. 2013ല്‍ സിറിയയിലെ ആഭ്യന്തര യുദ്ധത്തോടെയാണ് അല്‍ ബാഗ്ദാദി ലോകശ്രദ്ധയില്‍ വരുന്നത്. അതിനുശേഷം അല്‍ ബാഗ്ദാദി മരിച്ചെന്ന് പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വ്യാജമാണെന്ന് തെളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: