കൊല്ലം: എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ കുണ്ടറ ടെക്നോപാര്‍ക്കിന് തെക്കുവശം കാഞ്ഞിരകോട് കായലുവാരം ഭാഗത്തുനിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 70 ലിറ്റര്‍ കോട പിടികൂടി. കോട സൂക്ഷിച്ചയാളെപ്പറ്റി അന്വേഷണം നടത്തിവരുന്നു. ഓപ്പറേഷന് ഭായിയുടെ ഭാഗമായുള്ള പുകയില, കഞ്ചാവ്, നിരോധിത പാന്‍മസാലകള്‍ തുടങ്ങിയവ കണ്ടെത്താനുള്ള റെയ്ഡില്‍ അര ലക്ഷം രൂപയുടെ പാന്‍മസാല ഉല്പന്നങ്ങള് പിടികൂടിയിരുന്നു. ബംഗാള്‍ സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെ കേസ് എടുത്തു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: