കഞ്ചാവുമായി പിടിയില്‍

Tuesday 4 October 2016 12:10 pm IST

കൊട്ടാരക്കര: ട്രെയിനില്‍ കഞ്ചാവ് കടത്തിയ ചിങ്ങവനം സ്വദേശികള്‍ ഒന്നരകിലോ കഞ്ചാവുമായി പോലീസ് പിടിയില്‍. ചിങ്ങവനം തിരുവാതിര ഭവനില്‍ മൊട്ടബിനു എന്നു വിളിക്കുന്ന ബിനു(34), എസ്.പുരം ആലപ്പാട്ട് വീട്ടില്‍ രഞ്ജിത്(21) എന്നിവരാണ് ആന്റിനര്‍ക്കോട്ടിക്ക് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര റയില്‍വെസ്റ്റേഷനില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു. ട്രയിനില്‍ കഞ്ചാവ് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് റൂറല്‍ പോലീസിലെ ആന്റിനര്‍ക്കോട്ടിക്ക് സംഘം കുറച്ചുദിവസമായി ഇവിടം നിരീക്ഷിച്ചുവരികയായിരുന്നു. സംശയാസ്പദമായി കണ്ടെത്തിയ ഇവരെ പിടികൂടുകയായിരുന്നു. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ ബിനോജ്, അംഗങ്ങളായ ഷാജഹാന്‍, ശിവശങ്കരപിള്ള, ആഷിര്‍ കോഹൂര്‍, അജയന്‍, രാധാകൃഷ്ണന്‍, ബിനു എന്നിവരും കൊട്ടാരക്കര എസ്.ഐ ശിവപ്രകാശ്, തഹസില്‍ദാര്‍ ദിവാകരന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.