കൊല്ലം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംബോധ്ഫൗണ്ടേഷന് സംഘടിപ്പിച്ച’ഓറഞ്ച് അലര്‍ട്ട് പ്രോഗ്രാം’ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം കടപ്പാക്കട അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള റോഡില്‍ സൂരജ് രവി നിര്‍വ്വഹിച്ചു. റോഡുകളിലെ ഗട്ടറുകളില്‍ വീണു യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും മരണത്തില്‍ വരെ കലാശിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടകരമാവിധം ടാര്‍ ഇളകി കിടക്കുന്നതും ഗട്ടറുകള്‍ ഉള്ളതുമായ റോഡുഭാഗത്തു നിന്നും 50 അടി അകലത്തില്‍ ഓറഞ്ച് നിറത്തിലുള്ള മൂന്ന് ത്രികോണങ്ങള്‍ വരച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് ഓറഞ്ച് അലര്‍ട്ട് പ്രോഗ്രാം. വാഹനയാത്രികര്‍ക്ക് പ്രത്യേകിച്ച് ഇരുച്ചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡിന്റെ സ്ഥിതിയെക്കുറിച്ചറിയുന്നതുവഴി വന്‍ദുരന്തങ്ങള്‍ ഒഴിവാകും. അതോടൊപ്പം അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുന്നതിനുള്ള പ്രേരണ നല്കല് കൂടിയാണ് പരിപാടിയുടെ ഉദ്ദേശം. ചാമക്കട-ജില്ലാ ആശുപത്രി റോഡ്, കാവല്‍-അഞ്ചുകല്ലുംമൂട് റോഡ്, ആല്‍ത്തറ-കാവല്റോഡ്, കൊല്ലം-കൊട്ടാരക്കര റോഡ് എന്നീ റോഡുകളിലെ ഗട്ടറുകള്‍ക്ക് സമീപം സംബോധ് ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ ത്രികോണങ്ങള്‍ വരച്ചു. ഫൗണ്ടേഷന് സെക്രട്ടറി അഡ്വ.കല്ലൂര്‍ കൈലാസ്നാഥ്, പ്രശാന്ത്, രമ്യ, ആശാകണ്ണന്, ശ്രീലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: