പത്തനാപുരം: തകര്‍ന്ന റോഡ് സഞ്ചാര്യയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ ശാലേംപുരം ഗ്രന്ഥശാല റോഡിലാണ് ബിജെപി പ്രവര്‍ത്തകര്‍ വാഴയും ചേമ്പും നട്ട് പ്രതിഷേധിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കാല്‍നടയാത്രയും ദുസഹമാണ്. മഴക്കാലത്ത് ഇരുചക്രവാഹനയാത്രികര്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമാണ്. ഗാന്ധിജയന്തി ദിനാചരണഭാഗമായി ബിജെപി കരുമ്പാലൂര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികളടയ്ക്കുകയും കാടുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനത്തിനും പ്രതിഷേധത്തിനും അഭിലാഷ്, മുരളീധരന് മഞ്ജിത്ത്, അജി, ഹരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: