തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിക്കൊണ്ട് കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി നല്കിയ നോട്ടീസ് പിന്‍വലിച്ചു. സഭ ആരംഭിച്ചതിന് ശേഷം നോട്ടീസ് പിന്‍വലിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സ്പീക്കര്‍ റൂളിങ് നല്കി.
റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് കെ.എം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തരവേള തുടങ്ങുന്നതിന് മുമ്പ് തന്നെ സ്വാശ്രയ പ്രശ്നത്തില്‍ ബഹിഷ്കരിച്ചിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് മാണി നോട്ടീസ് പിന്‍വലിച്ചത്. മാണിയുടെ ഈ നടപടി ഖേദകരമാണെന്ന് സ്പീക്കര്‍ അറിയിച്ചു.
മാണിയുടെ നടപടി റബര്‍ കര്‍ഷകരോടുള്ള ദ്രോഹമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: