തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്ക് നീക്കാന്‍ മുഖ്യമന്ത്രി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും. പത്ര-ദൃശ്യ മാധ്യമങ്ങളിലെ മേധാവികളുമയുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. പ്രശ്ന പരിഹാരത്തിനായി വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അനുകൂലമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നും കിട്ടിയതെന്നും മാധ്യമ മേധാവികള്‍ അറിയിച്ചു.
ധാരണയ്ക്ക് ശേഷവും കോടതികളില്‍ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടരുതെന്നും മാധ്യമ മേധാവികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: