ഇരിട്ടി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇരിട്ടി പോലീസ് സബ് ഡിവിഷനു കീഴിലെ പോലീസ് സ്റ്റേഷനുകളുടെ ആഭിമുഖ്യത്തില്‍ അതാതു സ്റ്റേഷന് നില്ക്കുന്ന പ്രദേശത്തെ ടൗണുകളും പരിസരങ്ങളും ശുചീകരിച്ചു. പോലീസുകാര്‍ക്കൊപ്പം സ്റ്റുഡന്റ് പോലീസും ശുചീകരണ ഉദ്യമത്തില്‍ പങ്കാളികളായി.
ഇരിട്ടി പോലീസ് സ്റ്റേഷന് അധികൃതരുടെ നേതൃത്വത്തില്‍ നടന്ന ഇരിട്ടി ടൗണ്‍ ശുചീകരണം ഇരിട്ടി പാലത്തിന് സമീപം കാട് വെട്ടിത്തെളിച്ചു കൊണ്ട് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍, പ്രിന്‍സിപ്പല്‍ എസ്ഐ സുധീര്‍ കല്ലന്, അഡീഷനല്‍ എസ്ഐമാര്‍, സിപിഒമാര്‍ ആറളം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി .
ഇരിട്ടി പോലീസ് ഡിവിഷന് കീഴിലെ ആറളം, കരിക്കോട്ടക്കരി, മുഴക്കുന്ന്, പേരാവൂര്‍, കേളകം, മാലൂര്‍ തുടങ്ങിയ സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്ന ടൗണുകളിലും ശുചീകരണം നടന്നു. സ്റ്റേഷനുകളില്‍ ചാര്‍ജ്ജുള്ള സിഐ, എസ്ഐമാര്‍ അതാതിടങ്ങളിലെ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ എന്നിവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: