ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍ സെക്കന്ററി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം 8 ന് രാവിലെ 10 ന് കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വാ.ജോസഫ് ഐസക് അധ്യക്ഷത വഹിക്കും. ജില്ലാ നോഡല്‍ ഓഫീസര്‍ പി.വി.മധുസൂദനന് പദ്ധതി വിശദീകരണവും, റവ.ഡോ.ജോസഫ് കരിനാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തും. കണ്ണൂര്‍ ഡിവൈഎസ്പി വി.പി.സദാനന്ദന് പതാക കൈമാറും. ഫാ.ജോസഫ് കുരുശുംമൂട്ടില്‍ ബാഡ്ജ് വിതരണവും കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ടി.പി.പ്രേമരാജന്‍ ക്യാപ്പിംഗ് സെറിമണിയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: