കള്ളുവ്യവസായം; ബിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Tuesday 4 October 2016 7:42 pm IST

ആലപ്പുഴ: കള്ളുവ്യവസായവും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കേരളാ പ്രദേശ് ടോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മദ്യവ്യവസായ മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കള്ളുവ്യവസായ ക്ഷേമ നിധി ആഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജനറല്‍ ആശുപത്രിക്കു സമീപത്തുനിന്നും ആരംഭിച്ച മാര്‍ച്ചിന് കെ. ഷാജി, എന്‍. വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേമനിധി ആഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മദ്യവ്യവസായ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് കെ. സദാശിവന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. കൃ ഷ്ണന്‍കുട്ടി സ്വാഗതം ആശംസിച്ചു. ബിഎംഎസ് ട്രഷറര്‍ ബിനീഷ് ബോയി, ജില്ലാജോയിന്റ് സെക്രട്ടറി അനിയന്‍ സ്വാമിച്ചിറ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.