വിദ്യാലയത്തിന് സമീപം കക്കൂസ് മാലിന്യം തള്ളി

Tuesday 4 October 2016 7:44 pm IST

അമ്പലപ്പുഴ: വിദ്യാലയ പരിസരത്തും ജനവാസകേന്ദ്രത്തിലും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ പുലര്‍ച്ചെയാണ് പറവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, കളര്‍കോട് ചിന്മയ സ്‌ക്കൂള്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവടങ്ങളിലാണ് ടാങ്കര്‍ ലോറിയില്‍ എത്തിച്ച് കക്കൂസ് മാലിന്യം തള്ളിയത്. പറവൂര്‍ സ്‌ക്കൂളിന്റെയും, ചിന്മയ സ്‌ക്കൂളിന്റെയും മുന്‍ഭാഗത്തെ ഓടയിലാണ് കക്കൂസ് മാലിന്യം ഒഴുകിയ നിലയില്‍ പരിസരവാസികള്‍ കാണുന്നത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിശോധന നടത്തിയത്. വാടയ്ക്കല്‍ ഇന്‍ഡസ്ട്രീയല്‍ ഏരീയ പ്രദേശത്ത് റോഡിലാണ് കക്കൂസ് മാലിന്യം തള്ളിയത്. കുറെ നാളുകളായി അമ്പലപ്പുഴ, തോട്ടപ്പള്ളി പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് നിത്യസംഭവമായിരിക്കുകയാണ്. പോലീസിന്റെ രാത്രികാല പരിശോധന കാര്യക്ഷമല്ലാത്തതാണ് ഇത് ആവര്‍ത്തിക്കാന്‍ കാരണം. നിലവില്‍ സ്ഥിരമായി രാത്രികാലങ്ങളില്‍ ഇടറോഡുകളില്‍ സഞ്ചരിക്കുന്ന മൂന്ന് ടാങ്കര്‍ ലോറികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പോലീസ് നടപടി കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ സെക്രട്ടറിയുടെ വടക്ക് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് മെമ്പറുമായ എല്‍.പി. ജയചന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.